25 January, 2016 02:09:48 PM


ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവിനെ ചോദ്യം ചെയ്തു

കാസര്‍ഗോഡ് : ഒന്നര മാസം ഗര്‍ഭിണിയായ കോളജ് വിദ്യാര്‍ത്ഥിനിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. വട്ടംതട്ട മുണ്ടക്കയത്തെ പരേതനായ ബാബുവിന്റെ  മകളും ബേത്തൂര്‍പാറ അമയിലെ മണികണ്ഠന്റെ ഭാര്യുമായ അര്‍പിത (19) യെയാണ് ഞായറാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബര്‍ത്താവ് മണികണ്ഠനെ പോലീസ് ചോദ്യം ചെയ്തു. രാജപുരം സെന്റ്പയസ്‌ടെന്‍ത് കോളജിലെ ഒന്നാംവര്‍ഷ ബി ബി എ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് അര്‍പിത.

ഏഴ് മാസം മുമ്പാണ് മണികണ്ഠനും അര്‍പിതയും പ്രണയിച്ച് വിവാഹിതരായത്. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഞായറാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവവധുവായതിനാല്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആദൂര്‍ സി ഐ എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K