02 October, 2023 12:09:22 PM


കാസർകോഡ് കുമ്പളയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി



കാസർകോഡ്: കുമ്പളയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎച്ച്ആര്‍ഡി കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്വദേശി റഷീദാണ് മരിച്ചത്.

കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് റഷീദെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K