24 August, 2023 06:54:13 PM


കാസര്‍കോഡ് കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറും അസിസ്റ്റന്‍റും പിടിയില്‍



കാസര്‍കോഡ്: കാസര്‍കോഡ് കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറും അസിസ്റ്റന്‍റും പിടിയില്‍. ചിത്താരി വില്ലേജ് ഓഫീസര്‍ അരുണ്‍ സി രണ്ടായിരം രൂപയും വില്ലേജ് അസിസ്റ്റന്‍റ് കെ.വി സുധാകരന്‍ ആയിരം രൂപയും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് പിടിയിലായത്.

കാസര്‍കോഡ് ജില്ലയിലെ ചിത്താരി സ്വദേശിയായ പരാതിക്കാരന്‍റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് സെന്‍റ് ഭൂമി വാങ്ങുന്നതിലേയ്ക്ക് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷയുടെ സ്ഥിതിയെന്താണെന്ന് കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോള്‍ വില്ലേജ് ഓഫീസറായ അരുണ്‍ സി രണ്ടായിരം രൂപയും വില്ലേജ് അസിസ്റ്റന്‍റ് കെ.വി സുധാകരന്‍ ആയിരം രൂപയും കൈക്കൂലി ആവശ്യപ്പെട്ടു. 

പരാതിക്കാരന്‍ കാസര്‍കോഡ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് വിശ്വംഭരനെ അറിയിക്കുകയും ഇന്ന് ഉച്ചയ്ക്കു ശേഷം ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് ഇരുവരേയും കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റു ചെയത് പ്രതികളെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K