14 October, 2023 10:43:34 AM


മകന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു



കാസർഗോഡ്: മകന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറ സ്വദേശിനി രുഗ്മിണി ആണ് മരിച്ചത്. സംഭവത്തിൽ മകൻ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമിതമായ ഫോൺവിളി ചോദ്യം ചെയ്ത രുഗ്മിണിയെ മകൻ സുജിത്ത് മർദ്ദിച്ചത്. ഗുരുതര പരുക്കുകളോടെ പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ രുഗ്മിണിയുടെ മരണം. മാനസിക പ്രശ്നമുള്ളതായി കണ്ടെത്തിയ സുജിത്തിനെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K