01 August, 2023 10:56:58 AM


കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റില്‍



കാസർകോട്: കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ് കോടതിയിലാണ് സംഭവം നടന്നത്. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്. ഇയാൾ കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു. ജൂലൈ 23 നാണ് മോഷണം നടന്നത്.

അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച് വച്ച ഗേറ്റാണ് ജീവനക്കാരൻ മോഷ്ടിച്ചത്. പ്രതി ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഹോസ്ദുർഗ് കോടതി തന്നെ റിമാന്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K