10 November, 2023 11:45:02 AM


കാഞ്ഞങ്ങാട് യുവതിയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവം; സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍



കാഞ്ഞങ്ങാട്: കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍. സ്വകാര്യ സ്കൂള്‍ അധ്യാപകൻ ബാര എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനും തെളിവു നശിപ്പിച്ചതിനുമാണ് പ്രതിയെ മേല്‍പറമ്പ് പൊലീസ് ഇൻസ്പെക്ടര്‍ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനത്തെ റുബീനയെയും അഞ്ചര വയസ്സുള്ള മകള്‍ ഹനാന മറിയത്തിനെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അരമങ്ങാനത്തെ വീട്ടില്‍നിന്ന് പുലര്‍ച്ചെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് അബ്ദുല്‍റഹ്മാൻ മേല്‍പറമ്ബ പൊലീസില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്. 

യുവതി ഒമ്പത് വര്‍ഷമായി സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാപകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ അധ്യാപകൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇത് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. 

രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റിങ്ങുകള്‍ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. യുവാവിനെതിരെ കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K