25 September, 2023 08:50:34 PM
കാസർഗോഡ് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 5 മരണം

കാസർഗോഡ്: ബദിയടുക്ക പള്ളത്തടുക്കയിൽ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൊഗ്രാൽ പുത്തൂർ സ്വദേശികളായ ബീഫാത്തിമ, നബീസ, സഹോദരിമാരായ ഉമ്മാലിമ്മ, ബീഫാത്തിമ, ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.