21 September, 2023 01:19:42 PM


മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ ഇന്നും കോടതിയിൽ ഹാജരായില്ല



കാസർകോട് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല. 

ഇന്ന് നിർബന്ധമായും ഹാജരാകണമന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

അതിനിടെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് റദ്ദാക്കണമെന്ന് കോടതിയിൽ പ്രതികൾ ഹർജി നൽകി. കേസ് നിലനിൽക്കില്ലെന്ന വാദമുയർത്തിയാണ് കേസ്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം. ഹർജി കാസർകോട് ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. 

ഒക്ടോബർ നാലിന് വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി കെ സുന്ദരയോട് ഹാജരാകാൻ നിർദ്ദേശം നൽകി. വിടുതൽ ഹരജി നൽകിയ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ വിശദമായ വാദത്തിന് ശേഷമായിരിക്കും ഇനി തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K