03 September, 2023 12:14:55 PM
മഞ്ചേശ്വരത്ത് പൊലീസുകാർക്കു നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം

കാസർഗോഡ് : രാത്രികാല പെട്രോളിങ്ങിനിടെ മഞ്ചേശ്വരത്ത് പൊലീസുകാർക്ക് നേരെ ആക്രമണം. ഇന്ന് പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. അഞ്ചംഗ സംഘം പൊലീസുകാരെ ആക്രണിക്കുകയായിരുന്നു.
മഞ്ചേശ്വരം എസ്ഐ പി.അനൂപ്, സിവിൽ പൊലീസ് ഓഫിസർ കിഷോർ കുമാർ എന്നിവർക്ക് മർദനമേറ്റു. എസ്ഐയുടെ കൈക്ക് പൊട്ടലുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.