23 September, 2023 12:25:16 PM


പ്രസംഗിച്ചു തീരുന്നതിനുമുൻപ് അനൗൺസ്‌മെന്‍റ്: വേദിയിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി



കാസർകോട്: പ്രസംഗവേദിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി. പ്രസംഗിച്ച് തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ്‌ നടത്തിയതില്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. സംസാരിച്ച് തീരുന്നതിന് മുമ്പ് അടുത്തയാളെ സംസാരിക്കാന്‍ സംസാരിക്കാന്‍ വിളിച്ചതിലുള്ള അതൃപ്തി മുഖ്യമന്ത്രി  രേഖപ്പെടുത്തി.

ബേഡകം ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍', എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പണിത കരാറുകാരനെ അടക്കം ഉപഹാരം നല്‍കാന്‍ വിളിക്കുന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുകയായിരുന്നു. ' ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചതിന് ശേഷമല്ലേ അനൗണ്‍സ് ചെയ്യേണ്ടത്', എന്ന് ക്ഷുഭിതനായി ചോദിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രി വേദിവിട്ടത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K