25 November, 2023 01:36:12 PM
ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു

കാസർകോട്: കാസർകോട് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്‍റെ സ്കൂബ ടീം അടക്കം തിരച്ചിൽ തുടരുകയായിരുന്നു.
ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ വന്ന കാറും മൊബൈൽ ഫോണും ചെരിപ്പും പാലത്തിന് സമീപമുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇദേഹം ചിലർക്ക് വാട്സ് ആപ്പിൽ വോയ്സ് മെസേജ് ഇട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസർക്കോട്ട് ഒരു ഹോട്ടൽ നടത്തുകയാണ് ഹസൻ. കനത്ത അടിയൊഴുക്കുള്ള പുഴയിലേക്കാണ് ഹസൻ ചാടിയത്.