04 November, 2023 04:53:24 PM
കാസർകോട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

കാസർകോട്: കാസർകോട് കുമ്പള ഷിറിയയിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ (25) ആണ് മരിച്ചത്. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം.