02 September, 2023 02:55:08 PM


ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; നേത്രാവതി എക്സ്പ്രസിന്‍റെ ചില്ല് തകര്‍ന്നു



കാസര്‍ഗോഡ്: ട്രെയിനിന് നേരെ കല്ലേറു തുടരുന്നു. കാസര്‍ഗോഡ് കുമ്പള റെയിൽവേ സ്റ്റേഷനു സമീപം നേത്രാവതി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കഴി‍ഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.

നേത്രാവതി എക്സ്പ്രസിന്റെ എസ് 2 കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്കു പരിക്കില്ല. സംഭവത്തിൽ മംഗളൂരുവിൽ നിന്നുള്ള ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K