23 January, 2016 12:41:46 AM


വെറ്ററിനറി സര്‍വകലാശാല വി.സി പദവിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ പദവിയിലേക്ക് യോഗ്യരായവരില്‍ നിന്ന് സെര്‍ച്ച് കമ്മിറ്റി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകര്‍ ഡോക്ടറേറ്റ് ഡിഗ്രിയുള്ള സമുന്നത പണ്ഡിതനായിരിക്കണം. സര്‍വകലാശാല സംവിധാനത്തില്‍ പ്രൊഫസര്‍ പദവിയില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ അധ്യാപന പരിചയമോ തത്തുല്യ ഗവേഷണ/അക്കാദമിക് ഭരണ നിര്‍വഹണ സ്ഥാനത്തില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ തുല്യ നിലയിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയില്‍ പ്രായം 70 വയസില്‍ താഴെയായിരിക്കണം. അപേക്ഷകന്‍ ഒപ്പിട്ട പൂര്‍ണവും വിശദവുമായ ബയോഡെറ്റയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ലഭിച്ച പുരസ്‌കാരങ്ങള്‍, പ്രവൃത്തി പരിചയത്തിന്റെ വിശദാംശങ്ങള്‍, പ്രസക്തമായ മറ്റ് വിവരങ്ങള്‍ എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ദ അഡീഷണല്‍ ചീഫ് സെക്രട്ടറി ടു ഗവണ്‍മെന്റ്, ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 001 വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍. വിജ്ഞാപനത്തിന് മുമ്പ് അപേക്ഷിച്ചുട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K