22 January, 2016 10:19:31 PM
അണ്ണാ സര്‍വകലാശാലയില്‍ ജൂനിയര്‍ / ഓഫിസ് അസിസ്റ്റന്‍റ് ; 120 ഒഴിവുകള്‍
ചെന്നൈ : അണ്ണാ സര്‍വകലാശാലയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്, ഓഫിസ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലായി 120 ഒഴിവുകളുണ്ട്.
ജൂനിയര്‍ അസിസ്റ്റന്‍റ് -45 ഒഴിവാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ളീഷില്‍ ലോവര്‍ ഗ്രേഡ് ടൈപിങ് യോഗ്യതയും വേഡ് പ്രോസസിങ്ങില്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 30 വയസ്സാണ് പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 35ഉം മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (എം.ബി.സി, ബി.സി) 32ഉം ആണ് ഉയര്‍ന്ന പ്രായപരിധി.
ഓഫിസ് അസിസ്റ്റന്‍റ് -75 ഒഴിവുകളാണുള്ളത്. ഏഴാം ക്ളാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സൈക്കിള്‍ ഓടിക്കാനറിയല്‍ നിര്‍ബന്ധമാണ്. ലൈറ്റ് മോട്ടോര്‍ വെഹിക്ള്‍ ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. 35 വയസ്സാണ് പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 45ഉം മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (എം.ബി.സി, ബി.സി) 40ഉമാണ് ഉയര്‍ന്ന പ്രായപരിധി.
ഭിന്നശേഷിക്കാര്‍ക്ക് രണ്ടു തസ്തികയിലും പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവുണ്ട്.
അണ്ണാ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നെടുക്കുന്ന അപേക്ഷ പൂരിപ്പിച്ച് രജിസ്ട്രേഡ് പോസ്റ്റ് ആയോ കൊറിയറായോ ആണ് അയക്കേണ്ടത്. അപേക്ഷാഫീസ്: ജനറല്‍ വിഭാഗക്കാര്‍ക്ക് 750 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷയോടൊപ്പം സര്‍വകലാശാല രജിസ്ട്രാറുടെ പേരില്‍ ഡി.ഡി ആയാണ് പണം നല്‍കേണ്ടത്. കവറിനുപുറത്ത് ആപ്ളിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് ജൂനിയര്‍ അസിസ്റ്റന്‍റ്/ ഓഫിസ് അസിസ്റ്റന്‍റ് എന്നെഴുതണം.
വിലാസം: രജിസ്ട്രാര്‍, അണ്ണാ യൂനിവേഴ്സിറ്റി, ചെന്നൈ-600 025.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 29.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.annauniv.edu