22 January, 2016 09:12:52 PM
എസ്.ഐ, അസി. ജയിലര്‍, എക്സൈസ് ഇന്‍സ്‌പെക്ടര്‍ സാധ്യതാപട്ടികകളില്‍ 2000 പേര്‍ വീതം
സംസ്ഥാന സിവില്‍ പോലീസ് കേഡര്‍ എസ്.ഐ നിയമനത്തിനുള്ള സാധ്യതാപട്ടികയിലും, ആംഡ് ബറ്റാലിയന്‍ എസ്.ഐ. നിയമനത്തിനുള്ള പട്ടികയിലും 2000 പേരെ വീതം ഉള്‍പ്പെടുത്തും. ഇരുവിഭാഗത്തിലും മുഖ്യപട്ടികയില്‍ 1000 പേര്‍ വീതമുണ്ടാകും.
മിനിസ്റ്റീരിയല്‍ വിഭാഗക്കാരില്‍ നിന്നും 200 പേരെ കേഡര്‍ എസ്.ഐ നിയമനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തും. കോണ്‍സ്റ്റാബുലറിയില്‍ നിന്ന് 300 പേരെ വീതം ഇരു വീഭാഗത്തിലുമുള്ള പട്ടികകളില്‍ ഉള്‍പ്പെടുത്തും. ബിരുദധാരികളല്ലാത്ത എസ്.സി./എസ്.ടി. വിഭാഗക്കാരുടെ സാധ്യതാപട്ടികയില്‍ 10 പേര്‍ വീതവുമുണ്ടാവും.
അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-2, എക്സൈസ് ഇന്‍സ്‌പെക്ടര്‍ സാധ്യതാപട്ടികകളില്‍ 2000 വീതം ഉദ്യോഗാര്‍ഥികളുണ്ടാകും. മുഖ്യപട്ടികകളില്‍ 1000 വീതമുണ്ടാകും. കായികപരീക്ഷയ്ക്ക് ശേഷമാകും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. ഫിബ്രവരി-മാര്‍ച്ചിലായി കായിക പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. എസ്.ഐ., അസി. ജയിലര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ക്ക് മൂന്നിനുമായി പൊതു കായികപരീക്ഷയാണ് നടത്തുക.