18 December, 2015 10:15:38 AM
പത്തു വയസുകാരനെ മോഷണക്കുറ്റമാരോപിച്ച് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി
കാസര്‍ഗോഡ്:പത്തു വയസുകാരനെ മോഷണക്കുറ്റമാരോപിച്ച് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാസര്‍ഗോഡ് അടുക്കത്ത് ബയല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പോലീസ് സ്റ്റേഷനിലേക്കെന്നു പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയും പിന്നീട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
സംഘം ഇരുമ്പു വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് കുട്ടി പറയുന്നു. മര്‍ദനമേറ്റ കുട്ടി സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടിലിരുന്നു. പരീക്ഷയ്‌ക്ക് സമയമായിട്ടും വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്താകുന്നത്. സംഭവത്തില്‍ കാസര്‍ഗോഡ് പോലീസ് അന്വേഷണം ആരംഭിച്ചു.