14 December, 2016 12:46:54 AM
എന്തിനോടും പ്രതികൂല മോനഭാവം പ്രകടിപ്പിക്കുന്നവരെ തിരിച്ചറിയുക
എന്തിനോടും പ്രതികൂലമോനഭാവം മാത്രം ഉണ്ടാകുന്നത് ജീവിതത്തെ നശിപ്പിക്കും. ജീവിതത്തെ കുറിച്ച് ഒട്ടും ശുഭാപ്തി വിശ്വാസം ഇല്ലാതെ എപ്പോഴും നെഗറ്റീവായി മാത്രം ചിന്തിക്കുന്ന സ്ത്രീകള്‍ ഒട്ടേറെയുണ്ട്. നെഗറ്റീവ് നാന്‍സി എന്നാണ് ഇവരെ പൊതുവില്‍ അറിയപ്പെടുന്നത്. ഇത്തരം ആളുകളോട് ബന്ധത്തിലേര്‍പ്പെടുന്നത് നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വിഷമതകളായിരിക്കും നല്‍കുക.
ജീവിതത്തോട് പൂര്‍ണമായും നിഷേധാത്മകമായ സമീപനമുള്ളവരുമായി സഹകരിക്കേണ്ടി വരുമ്പോള്‍ സ്വയം നശിക്കുകയാണന്ന് തോന്നിപോകും. ഇവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സ്വഭാവങ്ങള്‍ ഉണ്ട്. നെഗറ്റീവ് നാന്‍സി എന്ന പദം സ്ത്രീകള്‍ക്ക് മാത്രം ഇണങ്ങുന്നതാണ് എന്നാണ് നമ്മളില്‍ പലരും കരുുന്നത്. എന്നാല്‍, ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന പുരുഷന്‍മാരും ഉണ്ടെങ്കിലും വീട്ടമ്മമാരായ സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.
എല്ലാത്തിനെ കുറിച്ചും ആകുലപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ ഇത് നെഗറ്റീവ് ചിന്താഗതിയുടെ സൂചനയാണ്. പങ്കാളിയില്‍ നിന്നും അവര്‍ നിരവധി രഹസ്യങ്ങള്‍ മറച്ച് വയ്ക്കുന്നുണ്ടോ? അവര്‍ പൂര്‍ണമായും തുറന്ന് പറയുന്നില്ലെന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്നും അനുഭവപ്പെടും. അവര്‍ കൂടുതല്‍ സമയവും മോശം കാര്യങ്ങളും പരദൂഷണവും പറയുന്നതിനായി ചിലവഴിക്കും.
ചീത്ത കാര്യങ്ങള്‍ പറഞ്ഞ് പങ്കാളിയെ നിരാശപ്പെടുത്തുന്നതില്‍ ഇത്തരക്കാര്‍ സന്തോഷം കണ്ടെത്തും. സൂര്യന് താഴയുള്ള എന്തിനെയും വിമര്‍ശിക്കുന്ന അവര്‍ ലോകത്തെ കുറിച്ച് മോശമായ കാര്യങ്ങള്‍ മാത്രം പറഞ്ഞ് ദിവസം നശിപ്പിക്കും. ജീവിതം ഒട്ടും രസകരമല്ല എന്ന് അവര്‍ എപ്പോഴും പരാതിപ്പെട്ടു കൊണ്ടിരിക്കും. എല്ലാ സമയവും അവര്‍ക്ക് വിരസത അനുഭവപ്പെടും.
പങ്കാളി സംസാരിച്ചു തുടങ്ങിയാലും വളരെ പെട്ടെന്ന് തന്നെ നെഗറ്റീവായിട്ടുള്ള വിഷയങ്ങളിലേക്ക് വഴിമാറ്റും. തന്‍റെ സംഭാഷണം കൂടെയുള്ളവര്‍ ആസ്വദിക്കുന്നുണ്ടോ അവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ എന്നൊന്നും ഒരിക്കലും ശ്രദ്ധിക്കില്ല. ഇത്തരം ഒരാളുടെ കൂടെയുള്ളവര്‍ ജീവിതത്തോടുള്ള അവരുടെ മനോഭാവം മാറ്റി അവരെ ശുഭാപ്തി വിശ്വാസികളാക്കാന്‍ ശ്രമിക്കുക എന്നതാണ് ഏകപോംവഴി.