11 November, 2026 09:29:39 AM


കൊട്ടാരക്കരയില്‍ 30 ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ



കൊല്ലം: കൊട്ടാരക്കരയില്‍ വന്‍ ലഹരിവേട്ട. 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയിലായി. എട്ട് പ്ലാസ്റ്റിക് ബോക്‌സുകളിലായി പ്ലാസ്റ്റിക് കവറുകളിലായാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അസമില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ഇയാളുടെ ഒരു കവറിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ വിറ്റുവെന്നാണ് വിവരം. ഇയാളില്‍ നിന്നും 36 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വന്‍തോതില്‍ എംഡിഎംഎ കൊട്ടാരക്കരയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927