10 November, 2026 07:42:50 PM


ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി



കൊച്ചി:ബാര്‍ ഹോട്ടലുകളുടെ പ്രവർത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി. രാത്രി 12 മണിക്ക് ശേഷം പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി റാഡിസണ്‍ ബ്ലൂവിന് പോലീസ് നല്‍കിയ നോട്ടീസാണ് ഹൈക്കോടതി റദ്ദാക്കിയത്.

എക്‌സൈസ് കമ്മീഷണറുടെ പ്രവര്‍ത്തനാനുമതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാം. കുറ്റകൃത്യ സാധ്യതയുണ്ട് എന്നതുകൊണ്ട് മാത്രം പ്രവര്‍ത്തന സമയം നിയന്ത്രിക്കാനാവില്ല. ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരി ഉപയോഗിച്ചാല്‍ പോലീസിന് കര്‍ശന നടപടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി കടവന്ത്രിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണ്‍ ബ്ലൂവിന്റെ ഹര്‍ജിയിലാണ് നടപടി.

കൊച്ചിയിൽ പരസ്യം നൽകി മദ്യപാന പാർട്ടി സംഘടിപ്പിച്ചുവെന്ന പേരിൽ‌ ഹോട്ടലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഡിജെ പാർട്ടി പുലർച്ചെ മൂന്ന് മണിവരെ നീണ്ടതായാണ് പോലീസിന്റെ കണ്ടെത്തൽ. ഹോട്ടലിൽ ചട്ടങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929