06 November, 2026 09:36:02 AM


മലപ്പുറത്ത് സിനിമാ തിയേറ്ററിൽ വൻ തീപിടിത്തം; 40 ലക്ഷം രൂപയുടെ നഷ്ടം



മലപ്പുറം: മലപ്പുറത്ത് തിയേറ്ററിൽ വൻ തീപിടിത്തം. മലപ്പുറം കോട്ടപ്പടിയിലുള്ള പത്മ തിയേറ്ററിൽ ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ നാലേകാലോടെയാണ് സംഭവം. രണ്ട് സ്‌ക്രീനുകളുള്ള തിയേറ്ററിലെ 'സ്‌ക്രീൻ-2' വിലാണ് തീപിടിത്തമുണ്ടായത്. മലപ്പുറം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923