30 October, 2026 12:54:42 PM
'മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം'; ബാറുകൾക്ക് നിര്‍ദേശവുമായി മന്ത്രി ലിജു

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ്സ് വ്യക്തമാക്കിയതിന് ശേഷം മാത്രമെ മദ്യം നല്കാന് പാടുള്ളൂവെന്ന നിര്‍ദേശവുമായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 23 വയസ്സാണ് കേരളത്തില്‍ അംഗീകരിക്കപ്പെട്ട മദ്യ ഉപഭോഗത്തിന്റെ പ്രായം. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിരുത്തരവാദപരമായ നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം കൊടുക്കുക, ആ മദ്യം കഴിച്ച് അവര്‍ അപകടം ഉണ്ടാക്കുക. നിരവധി കുടുംബങ്ങള്‍ അനാഥമാകുക. അതിന് അവസരം ഉണ്ടാക്കിയാല്‍ ബാറുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. നിയമം പാലിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്. പ്രായത്തില്‍ സംശയം തോന്നിയാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ബാര്‍ അധികൃതര്‍ പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നല്‍കാവൂ എന്നും മന്ത്രി പറഞ്ഞു.





