29 October, 2026 11:14:52 AM
ഭക്ഷണത്തിലെ പുഴു വിവാദം; കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: കായികമേള ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസിനെതിരെ അച്ചടക്ക നടപടി. ജിജോ ജെയിംസി(35)നെ അന്വേഷണ വിധേയമായി സസ്പെന്‍സ് ചെയ്തു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. നിലവില്‍ ജിജോ പൊലീസിന്റെ കരുതല്‍ തടങ്കലിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയയാണ് ജിജോ ജെയിംസ് മത്സരിച്ചത്. നേരത്തെ കെപിഎസ്ടിഎ (കേരള പൈമറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് )അംഗമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി സംഘടനയില്‍ സജീവമല്ല. അതേസമയം അധ്യാപകന് കെഎസ്ടിഎ അംഗമാണെന്നത് വ്യാജ പ്രചരണമാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ഇത്രയധികം ആളുകള്‍ കൂടുന്നിടത്ത് അധ്യാപകന് ബോധപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നാണ് സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് ഇന്ന് പ്രതികരിച്ചത്. സംഭവിച്ചതില്‍ തെറ്റ് പറ്റിയെന്നും മാപ്പ് പറയാമെന്നും അധ്യാപകന് പറയുന്നുണ്ട്. എന്നാല്‍ ഇന്നലത്തേയും അതിന് മുന്‍പത്തെ സംഭവങ്ങളെ പരസ്പരം കണക്ട് ചെയ്തു കാണേണ്ടതുണ്ട്. ഇത് ഇയാള്‍ ഒറ്റയ്ക്ക് ചെയ്യുന്നതല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.





