28 October, 2026 11:47:57 AM
ചേരാനല്ലൂർ അപകടത്തിലെ വീഴ്ച: കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി

തിരുവനന്തപുരം: ചേരാനല്ലൂർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്സിആർബിയുടെ ചുമതലയും പ്രകാശ് തുടരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ആര്. നിശാന്തിനിയാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. പി. പ്രകാശിനെ ദക്ഷിണമേഖലാ ഐ.ജിയായും നിയമിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങി.
അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ മരിച്ച സംഭവത്തിലെ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പടെ നാല് പേരെയാണ് സസ്പെൻഡ് ചെയ്തത്. സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന് ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.





