09 November, 2026 05:56:44 PM


ടി.പി. രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്, കെ.കെ. ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി. ശിവൻകുട്ടി ട്രഷറർ



കോട്ടയം: സിഐടിയു സംസ്ഥാന നേതൃത്വത്തിൽ നിർണായക അഴിച്ചുപണി. സിഐടിയു പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനേയും സംസ്ഥാന ട്രഷററായി വി. ശിവൻകുട്ടിയേയും തിരഞ്ഞെടുക്കാൻ തീരുമാനമായി. ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തന്നെ തുടരും.

കോട്ടയത്ത് നടന്ന സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന് നവംബർ 6ന് കോട്ടയത്ത് തുടക്കമായി. വൈകിട്ട് 5-ന് കോട്ടയം തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തി.

ഇന്ന് നടക്കുന്ന സമാപന റാലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 1149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927