31 October, 2026 04:34:48 PM
പനമരത്ത് ഗര്‍ഭിണിക്ക് അയണിന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷന്‍ നല്‍കിയതായി പരാതി

പനമരം : വയനാട് പനമരത്ത് ഗര്‍ഭിണിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന് യുവതിക്ക് മരുന്നു മാറി നല്‍കിയതായാണ് ആരോപണം. അയണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷന്‍ മാറി നല്‍കിയതായാണ് പരാതിയില്‍ പറയുന്നത്. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് (29) ഇഞ്ചക്ഷന്‍ മാറി നല്‍കിയത്.





