22 October, 2026 09:00:16 AM
പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണു

തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ബിലാസ്പൂര്‍ - തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പാറശാലയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയത്. പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിയുകയായിരുന്നു.






