21 October, 2026 02:40:05 PM


റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തിയ സംഭവം: പ്രതി അറസ്റ്റിൽ, കാരണം വിചിത്രം



പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ കല്ലും ഇരുമ്പ് കഷണങ്ങളും വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തിൽ 24 കാരനായ ബിഹാർ സ്വദേശി ഷുക് ലാൽ മാറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് കൃത്യത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

ചൊവ്വാഴ്ച രാവിലെ 10.30-നും 11.30-നും ഇടയിലായിരുന്നു സംഭവം. ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിലുള്ള മൂന്നിടങ്ങളിലാണ് ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷണം, കട്ടപിടിച്ച സിമന്റ് ചാക്ക് എന്നിവയാണ് റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിന് താഴെ കണ്ട യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K