22 February, 2026 06:09:22 PM
5 ലക്ഷം രൂപ കൈക്കൂലി: ബിജെപി എംഎൽഎയും സഹായികളും ലോകായുക്ത പൊലീസിൻ്റെ പിടിയിൽ
ബംഗളൂരു: 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയെയും സഹായികളെയും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലാണ് സംഭവം. ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്ര ലമാനിയെയും രണ്ടു സഹായികളെയും ആണ് ലോകായുക്ത പിടിച്ചത്.
ഗദഗിലെ കരാറുകാരന്റെ പരാതിയിലാണ് നടപടി. ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെ കരാറുകാരൻ ലോകായുക്തയ്ക്ക് പരാതി നൽകി. തുടർന്ന് ഇന്നലെ 5 ലക്ഷം രൂപ കൈമാറുമ്പോൾ എംഎൽഎയെയും സഹായികളെയും ലോകായുക്ത പൊലീസ് പിടികൂടുകയായിരുന്നു.




