11 October, 2026 01:48:13 PM


നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതി മദ്യലഹരിയിൽ, നരഹത്യക്ക് കേസ്



കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തെ തുടർന്ന് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. ഇയാൾ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് രക്തസാമ്പിളുകൾ ശേഖരിച്ചു. 

അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ അച്ഛന്റെ പേരിലുള്ളതാണ് അപകടമുണ്ടാക്കിയ മിനികൂപ്പർ കാർ എന്ന് എറണാകുളം റൂറൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. സ്കൂട്ടർ യാത്രികരെ കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിക്കുകയായിരുന്നു. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരണപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K