11 October, 2026 12:31:45 PM


‌റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; 12 മരണം, മുന്നൂറോളം പേര്‍ക്ക് പരിക്ക്



റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍. 300ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഈ ആഴ്ചയില്‍ മാത്രം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. നാല് സൗദി പൗരന്മാര്‍, രണ്ട് ബംഗ്ലാദേശി പൗരന്മാര്‍ യുഎസ്, ജോര്‍ദ്ദാന്‍, പലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ആശുപത്രികള്‍ ഇതിനകം തന്നെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്നും അതോറിറ്റി വിശദീകരിച്ചു.

ശനിയാഴ്ച റിയാദില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. 'റിയാദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി' എന്ന് ആക്രമണത്തിന് ശേഷം ഹൂതി മീഡിയ ഓഫീസ് മേധാവി എക്സില്‍ കുറിച്ചു. സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഹൂതികള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതോടെ വിമാനങ്ങള്‍ സൗദി വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കണമെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K