13 October, 2026 10:50:57 AM


വിവാഹ സൽക്കാരത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; കാറ്ററിങ് ഉടമ വിഷ്ണുവിന് ജാമ്യം



എറണാകുളം: മൂവാറ്റുപുഴയിൽ വിവാഹസൽക്കാരത്തിന് ഭക്ഷണം നൽകാതെ വഞ്ചിച്ചെന്ന കേസിൽ അറസ്റ്റിലായ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിങ്' ഉടമ വിഷ്ണു മോഹനനാണ് കോടതി ജാമ്യം നൽകിയത്.  15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്താണ് കോടതി നടപടി. ജാമ്യം അനുവദിക്കുന്നതിനൊപ്പം പ്രതിക്ക് കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.  പാലക്കുഴ കോഴിപ്പിള്ളി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പരാതിക്കാരിയുടെ മകന്റെ ഹൽദി ചടങ്ങിനും വിവാഹ റിസപ്ഷനും ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പുനൽകി പണം വാങ്ങിയ ശേഷം പ്രതി ചതിക്കുകയായിരുന്നു എന്നാണ് കേസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955