14 October, 2026 06:21:24 PM


കാലാവസ്ഥയിലെ വ്യതിയാനം നാട്ടാനകളുടെ ജീവനു ഭീഷണിയാകുന്നു - കെ ബിനു



പൊൻകുന്നം:  കാലാവസ്ഥയിൽ കാലം തെറ്റിയുണ്ടാകുന്ന വ്യതിയാനം നാട്ടാനകൾക്കും കാട്ടാനകൾക്കും ഭീഷണിയായി മാറുന്നുവെന്ന് വൃക്ഷവൈദ്യനും വന്യജീവി ബോർഡ് മുൻ അംഗവുമായ കെ. ബിനു ചൂണ്ടികാട്ടി. നാട്ടാനകളുടെ എണ്ണം 500 ആയി കുറഞ്ഞു. അതിനാൽ നിയമം പരിപാലിച്ച് കേരളത്തിലെ ആനകളെ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിറക്കടവ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പല്ലാട്ട് ബ്രഹ്മദത്തൻ അനുസ്മരണവും 'ആനകളുടെ അതിജീവനം' എന്ന വിഷയത്തിൽ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം അധ്യക്ഷത വഹിച്ചു. ബിനു കുന്നുംപുറം, ഹരിലാൽ പി എസ്, രാജി ബിജു, എം എസ് ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937