12 October, 2026 09:28:53 AM


കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി



കോട്ടയം: കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. മകന്‍ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിന്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവും മാത്രമാണ് മണിമലയിലെ വീട്ടില്‍ താമസിക്കുന്നത്. വല്ലപ്പോഴും എത്തുമ്പോള്‍ മദ്യപിച്ച് ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതുകണ്ട ഇളയമകന്‍ സച്ചു കാപ്പിക്കമ്പ് എടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു ചോരയില്‍ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K