09 January, 2016 12:50:09 PM
പോഷകാഹാര മത്സരം
നീലേശ്വരം:നീലേശ്വരം ഐ.സി.ഡി.എസ്സിന്‍റെ പോഷകാഹാരമത്സരം വേറിട്ട കാഴ്ചയൊരുക്കി. അമ്മമാരുടെ കൈപ്പുണ്യം പോഷകാഹാരമായി കുട്ടികളില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മത്സരം.
അങ്കണവാടികളിലെ കുട്ടികളുടെ അമ്മമാര്‍ക്കായിരുന്നു മത്സരം. നഗരസഭയിലെ 38 അങ്കണവാടികളില്‍നിന്നായി 76 അമ്മമാരാണ് പങ്കെടുത്തത്.
നാടന്‍ ഇലക്കറികളും ഫലങ്ങളും കൊണ്ടുള്ള വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. 23 ഇനം സാധനസാമഗ്രികള്‍ ഉപയോഗിച്ച് നീലേശ്വരം അങ്കണവാടിയിലെ താഹിറ അബ്ദുള്‍റഹിമാന്‍ തയ്യാറാക്കിയ മൃതസഞ്ജീവനി പായസം ജനശ്രദ്ധയാകര്‍ഷിച്ചു.
ആവിയില്‍ വേവിച്ചെടുത്ത റവ കൊട്ടിക, കുമ്പളങ്ങ ദോശ, മത്തന്‍ പൂരി, കോക്കനട്ട് ബര്‍ഫി, മുത്താറി പായസം, വിവിധ ഇനം കട്‌ലറ്റുകള്‍, 12 തരം ഇലകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഇലക്കറി, കൂവക്കിഴങ്ങ് ഓട്‌സ്, മുട്ടകൊണ്ടുള്ള വിവിധതരം വിഭവങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു