31 July, 2025 09:17:12 PM
മാടപ്പള്ളിയില്‍ അടഞ്ഞു കിടന്ന വീട്ടിൽ കയറി മോഷണം; പ്രതി അറസ്റ്റിൽ

ചങ്ങനാശ്ശേരി: മാടപ്പള്ളി പങ്കിപുറത്തുള്ള അടഞ്ഞുകിടക്കുന്ന വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെയാണ് തൃക്കൊടിത്താനം പോലീസ് പിടികൂടിയത്.. കൃത്യത്തിനുശേഷം ഒളിവിൽ പോയ മാടപ്പള്ളി എംഇഎസ് ബ്ലോക്ക് ഭാഗത്ത് ഇലവുമൂട്ടിൽ വീട്ടിൽ ജോസഫ് മകൻ സഞ്ജു ജോസഫിനെയാണ് പിടികൂടിയത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഭാരത് ഗ്യാസ് സിലിണ്ടർ,ഒരു ഗ്യാസ് സ്റ്റൌവ്,ഗ്യാസ് റെഗുലേറ്റർ, ഒരു നിലവിളക്ക്,രണ്ട് കിണ്ടികൾ ഒരു അലുമിനിയം ചെരുവം,കിണറിനുള്ളിൽ ഫിറ്റ് ചെയ്തിരുന്ന 1HP യുടെ ഒരു മോട്ടർ ഉൾപ്പെടെയുളള സാധനങ്ങളാണ് മോഷണം ചെയ്ത് കൊണ്ടുപോയത്.
മോഷണം നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സിസിടിവി പരിശോധിച്ചും അടുപ്പമുളള ആളുകളെ കണ്ടു ചോദിച്ചും ചങ്ങനാശ്ശേരി Dysp യുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെ, സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, ഗിരീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മണികണ്ഠൻ,, ബീജു എന്നിവർ ചേർന്നാണ് കൃത്യത്തിനുശേഷം ഒളിവിൽ പോയ സഞ്ജു ജോസഫിനെ (41 വയസ്സ്) പിടികൂടിയത്. മദ്യപിക്കുന്നതിന് പണമില്ലാത്തതിനെ തുടർന്നാണ് ആളുകൾ പരിസരത്തില്ലാത്ത സമയം നോക്കി അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് സഞ്ജു മോഷണം നടത്തുന്നതെന്ന് മോഷ്ടാവ് സമ്മതിച്ചതായി . സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.