29 September, 2025 03:48:49 PM


മാടപ്പള്ളി ഗവൺമെന്‍റ് എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങി



കോട്ടയം: നൂറു വർഷം പഴക്കമുള്ള മാടപ്പള്ളി ഗവൺമെൻറ് എൽ.പി. സ്‌കൂളിൽ പുതിയ ബ്ലോക്കിന്റെ ആദ്യ നിലയുടെ നിർമാണം പൂർത്തിയായി. അഡ്വ. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് രണ്ടു ഘട്ടങ്ങളായി പുതിയ കെട്ടിടം പണിയുന്നത്. ആദ്യഘട്ടത്തിൽ പൂർത്തിയായ  388 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയിൽ അഞ്ചു ക്ലാസ്മുറികളും  സ്റ്റെയർ റൂമും വരാന്തയുമാണുള്ളത്. രണ്ടാംഘട്ടമായി താഴത്തെ നിലയിലെ ശുചിമുറി ബ്ളോക്കും മുകൾ നിലയും പൂർത്തിയാക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കഴിഞ്ഞവർഷമമാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K