25 October, 2025 10:28:44 AM


ചെത്തിപ്പുഴയിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി; വീട് ഭാഗികമായി തകർന്നു



ചങ്ങനാശ്ശേരി: ചെത്തിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചുകയറി, വീട് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. രണ്ടുവർഷമായി അപകടത്തിൽപ്പെട്ട്‌ കിടപ്പിലായ ഒരാളും ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഇവർ മറ്റൊരു മുറിയിൽ ആയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. അടുക്കളയിലെ സാധനങ്ങളും മുറിയുടെ ഭിത്തിയും പൂർണമായും തകർന്നു. കാർ ഓടിച്ചിരുന്ന അധ്യാപിക നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K