14 November, 2025 12:07:19 PM
ചങ്ങനാശേരി നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിഡിജെഎസ്

ചങ്ങനാശേരി: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുന്നതിന് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ എൻ.ഡി.എ. സീറ്റ് വിഭജന ചർച്ചകളിൽ ബി.ജെ.പി. സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളിലും ബി.ഡി.ജെ.എസിന് അർഹമായ പരിഗണന നല്കാത്തതിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മണ്ഡലത്തിൽ ബി.ഡി.ജെ.എസ്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനും എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനും തീരുമാനിച്ചു.
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.പി.സെന്നിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ അഡ്വ.ശാന്താറാം റോയി തോളൂർ, എം.എസ്.രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിമാരായ രാജു കാലായിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മണ്ഡലം പ്രസിഡൻ്റുമാരും പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എം.റെജിമോൻ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീനിവാസൻ പെരുന്ന കൃതഞ്ജതയും പറഞ്ഞു.






