22 December, 2025 08:34:22 PM
ക്രിയേറ്റീവ് ഡിജിറ്റല്‍ മീഡിയ; ശില്‍പ്പശാല നടത്തി

കോട്ടയം: വിജ്ഞാന കേരളം പദ്ധതിയുടെ കാമ്പസ് സ്‌കില്ലിംഗ് പരിപാടിയുടെ ഭാഗമായി ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്രിയേറ്റീവ് ഡിജിറ്റല്‍ മാധ്യമ ശില്‍പ്പശാല ചലച്ചിത്ര സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം ചെയ്തു. ആനിമേഷന്‍, വിഎഫ്എക്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്റഡ് റിയാലിറ്റി മേഖലകളിലെ പുത്തന്‍ സങ്കേതങ്ങളും തൊഴില്‍ സാധ്യതകളും പരിപാടിയില്‍ വിശദീകരിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം അക്കാദമിക് കോര്‍ഡിനേറ്റര്‍മാരായ ഡോ. എബിന്‍ മാനുവല്‍, ഡോ.എ.യു. അനീഷ് വിജ്ഞാനകേരളം കോട്ടയം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍. ശശികുമാര്‍ ആര്‍, ഇ.സി സുരേഷ്, എ.എസ്. വിനോദ്, കെ.എസ്. അഖിലേഷ്, സബല്‍ കൃഷ്ണ, നാരായണന്‍ മാധവന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.







