28 December, 2025 08:00:57 PM
തിരുവല്ലയില്‍ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിലെ ചാത്തങ്കരിയിൽ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തങ്കരി ചെരിപ്പേരി മണപ്പുറത്ത് വീട്ടിൽ ഡേവിന്റെ ഭാര്യ കുഞ്ഞുമോൾ (70) ആണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് മുൻവശത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കാനായി ഉപയോഗിച്ച വൈദ്യുത കണക്ഷനിൽ നിന്നുമാണ് കുഞ്ഞുമോൾക്ക് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.







