05 January, 2026 06:32:01 PM
ക്ലിന്‍റ് സ്മാരക ചിത്ര രചനാ മത്സരം ജനുവരി 10ന്

കോട്ടയം: ശിശുക്ഷേമസമിതി 75-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ക്ലിന്റ് സ്മാരക ബാലചിത്ര രചനാ മത്സരത്തിന്റെ ജില്ലാതല മത്സരം ജനുവരി 10ന് രാവിലെ ഒൻപതുമണിക്ക് ചങ്ങനാശേരി മോഡൽ ഹൈ സ്‌കൂളിൽവച്ചു നടക്കും. ആദ്യമൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്കു ജനുവരി 24-ന് എറണാകുളത്ത് മറൈൻ ഡ്രൈവിനോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. എൽ.പി, യു.പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലുമാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലുള്ളവരെ കാഴ്ച ശക്തി കുറവുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ രണ്ടായി തിരിച്ച് എൽ.പി, യു പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരം. പ്രത്യേക ശേഷി വിഭാഗക്കാർക്ക് ജില്ലാതലത്തിൽ മാത്രമായിരിക്കും മത്സരം. ഇവർ മത്സരത്തിന് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജലഛായം, എണ്ണഛായം, പെൻസിൽ ഡ്രോയിംഗ് എന്നീ എത് മാധ്യമവും ഉപയോഗിക്കാം. പേപ്പർ സൗജന്യമായി നൽകും. പങ്കെടുക്കുന്നവർ സ്‌ക്കൂൾ ഐ.ഡി. കാർഡുകൾ സഹിതം മത്സരദിവസം രാവിലെ 8.30 ന് രജിസ്‌ട്രേഷനായി
എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94473 55195, 9447366800, 9447247417






