11 November, 2025 08:03:59 PM
ജില്ലാതല ശിശുദിനാഘോഷവും റാലിയും ചങ്ങനാശേരിയില്‍

കോട്ടയം: ജില്ലാതല ശിശുദിന റാലിയും സമ്മേളനവും നവംബര്‍ 14ന് ചങ്ങനാശേരിയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ചങ്ങനാശേരി നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ എട്ടിന് ചങ്ങനാശേശരി നഗരസഭാ കവാടത്തില്‍ നിന്ന് മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്ക് വര്‍ണാഭമായ ശിശുദിന റാലി നടക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ കോട്ടയം എം.ഡി. സെമിനാരി എല്‍.പി. സ്‌കൂളിലെ ദുആ മറിയം സലാം ഉദ്ഘാടനം ചെയ്യും. തൃക്കോതമംഗലം എന്‍.എസ്.എസ്. യു.പി. സ്‌കൂളിലെ വിനായക് കെ. വിശ്വം അധ്യക്ഷനാകും.






