11 July, 2025 07:49:31 PM


അനധികൃത മദ്യ വില്പന എക്സൈസിനെ അറിയിച്ചു; യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ



തൃക്കൊടിത്താനം: അനധികൃത മദ്യ വില്പന എക്സൈസിനെ അറിയിച്ചതിനുള്ള വിരോധം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.  ബിനു വിലാവിൽ (47 വയസ്സ്)s/o മോഹനൻ, വിലാവിൽ വീട് കുമരകം. എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അനധികൃതമായി മദ്യ വില്പനയും മറ്റും നടത്തുന്ന വിവരം എക്സൈസുകാരെ അറിയിച്ചു എന്ന വിരോധത്താൽ 27 6 20025 രാത്രി 8:15 മണിക്ക് പരാതിക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ചും കമ്പിവടിക്ക് തലയ്ക്കും കൈയ്ക്കും  അടിച്ച് കൈയുടെ എല്ല് പൊട്ടുന്നതിനും മാരകമായ പരിക്ക് ഉണ്ടാകുന്നതിനും ഇടയാക്കിയ സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K