01 July, 2025 10:25:48 PM
ചിങ്ങവനത്ത് യുവാവിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ

ചിങ്ങവനം: യുവാവിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പന്നിമറ്റം ചിങ്ങവനം സ്വദേശികളായ അജിത്, കണ്ണൻ വി കെ എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പന്നിമറ്റം സ്വദേശിഎബിൻ എന്ന യുവാവുമായുണ്ടായ വാക്കുതർക്കം ചോദ്യം ചെയ്തതിൽ പ്രതികൾക്ക് അയാളോടുണ്ടായ വിരോധം നിമിത്തം 02-06-2025 തീയതി രാത്രി 9.15 മണിയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വച്ച് പ്രതികൾ ചീത്ത വിളിക്കുകയും, തുടർന്ന് റെയിൽവേ പാളത്തിലെ കല്ലുകൾ എടുത്തെറിയുകയും, തലയ്ക്കിട്ട് കല്ലേറ് കൊള്ളാതിരിക്കാൻ എബിൻ തലയിൽ വച്ച ഹെൽമെറ്റ് 1-)ം പ്രതി ഊരിയെടുത്ത ശേഷം ഹെൽമെറ്റ് കൊണ്ട് തലയ്ക്കിട്ട് അടിച്ചും, പ്രതികൾ യുവാവിനെ അടിക്കുകയും ഇടിക്കുകയും ചെയ്ത് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു, തുടർന്ന് രാത്രി 10.00 മണിയോടെ 1-)o പ്രതിയുടെ വീടിന് സമീപം പന്നിമറ്റം ഷാപ്പ് ഭാഗത്ത് റോഡിൽ വച്ച് 1-0 പ്രതി ചീത്ത വിളിക്കുകയും, കൈയ്യിൽ കരുതിയിരുന്ന പെപ്പർസ്പ്രേ ആവലാതിക്കാരൻ്റെ കണ്ണിലേക്ക് അടിച്ച് പ്രതികൾ ചവിട്ടി താഴെ വീണ യുവാവിന്റെ തലക്ക് കല്ലെടുത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികൾ ചിങ്ങവനം സ്റ്റേഷനിൽ എൻഡിപിഎസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.