12 June, 2025 12:17:30 PM
ശബരിമല v n vasavan
ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലം വളരെ മികച്ച രീതിയിൽ പര്യവസാനിച്ചതിന്റെ കാരണം പലതാണ്. മുൻവർഷങ്ങളിൽ ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഞങ്ങൾ പഠിച്ചു. അതിൽ പ്രധാനമായും മണിക്കൂറുകൾ നീണ്ട ക്യു ആയിരുന്നു. പലരും ഇരുമുടിക്കെട്ട് ഉപേക്ഷിച്ചു ദർശനം ലഭിക്കാതെ പോയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം മനസ്സിൽ കണ്ട് വിവിധ ഡിപ്പാർട്മെന്റുകളെ ഏകോപിപ്പിച്ചു അവരുടെ നിർദ്ദേശങ്ങൾ തേടി.
മണ്ഡലകാലത്തിന് 2 മാസങ്ങൾക്ക് മുൻപ് തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ക്രിയാത്മകമായ ക്യു സിസ്റ്റം ഏർപ്പെടുത്തിയതിലൂടെ ഒരു ദിവസം ഒരു ലക്ഷം പേർ വരെ ദർശനം നടത്തി പോയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രം സൗകര്യമുണ്ടായിരുന്ന നിലയ്ക്കലിൽ പതിനായിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാക്കി. എരുമേലിയിലും പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കി. വിരി വയ്ക്കാനായി പമ്പയിലും നിലയ്ക്കലിലും പ്രത്യേക സംവിധാനമുണ്ടാക്കി. ഇടത്താവളങ്ങളിലും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഡ്യൂട്ടി സമയം പരിമിതപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥസ്ഥരുടെ ജോലി ഭാരം ലഘകരിച്ചു. മികച്ച താമസ സൗകര്യവും ഭക്ഷണവും ഏർപ്പെടുത്തി. കെ എസ് ആർ ടി സി യുമായുള്ള സംയുക്ത സംരംഭങ്ങൾ ഭക്തർക്ക് ഏറെ പ്രയോജനമുണ്ടാക്കി. ദേവസ്വം ബോർഡ് നേരിട്ട് ഭക്ഷണം നൽകിയും ഭക്തർക്ക് ഇരിപ്പിടങ്ങൾ നിർമ്മിച്ചും സൗഹൃദാത്മക തീർത്ഥാടനമെന്ന ഖ്യാതി സമ്മാനിച്ചു. കൂടുതലായി നിർമ്മിച്ച ശുചിമുറികളും കുടിവെള്ള സംഭരണികളും മകരവിളക്ക് ദർശിക്കാൻ പ്രത്യേക സ്ഥലങ്ങൾ ക്രമീകരിച്ചതും ഭക്തർക്ക് ഏറെ പ്രയോജനമുണ്ടാക്കി.
നിലവിലെ ഉത്പാദനത്തിൽ നിന്നും അപ്പം അരവണ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കൗണ്ടറുകളിലെ തിരക്കും ഒഴിവാക്കാനായി. ദേവസ്വം ബോർഡ് വിവിധ സർക്കാർ ഡിപ്പാർട്മെന്റുകൾ സന്നദ്ധ സംഘടനകൾ പൂജാരിമാർ എന്നു തുടങ്ങി എല്ലാവരുടെയും ഏകീകരണ പ്രവർത്തനങ്ങളിലൂടെയാണ് പരാതി രഹിതമായ ഒരു മണ്ഡലകാലം സൃഷ്ടിച്ചെടുക്കാൻ സാധിച്ചത്. വരും തീർത്ഥാടനകാലങ്ങളിലും ഇത്തരത്തിൽ കുറ്റമറ്റതും പരാതി രഹിതവുമായ മണ്ഡലകാലത്തിനായിരിക്കും സർക്കാരും ദേവസ്വം ബോർഡും പരിശ്രമിക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1205 ക്ഷേത്രങ്ങൾ ഉണ്ട്. ശബരിമലയാണ് ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം. എന്നാൽ തിരുവല്ലം പരശുരാമക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് വരുമാനത്തിൽ മുന്നിട്ട് നിൽക്കുന്നത്. എന്നാൽ നിരവധി ക്ഷേത്രങ്ങൾക്ക് നിത്യദാന ചെലവിന് വരുമാനമില്ലാതാനും. അവിടെയുള്ള ജീവനക്കാരെയും അവിടുത്തെ പശ്ചാത്തല സൗകര്യവികസനവുമൊക്കെ ദേവസ്വം ബോർഡിന്റെ പൊതുവിലുള്ള വരുമാനത്തിൽ നിന്ന് പണം കണ്ടെത്തി കൊണ്ടാണ്. ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും സർക്കാരിന് എടുക്കാൻ പറ്റില്ല. നിയമം അങ്ങനെയാണ്. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്ത് 600 കോടി രൂപ ക്ഷേത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നും വിവിധ ഇടത്താവളങ്ങളിൽ 146 കോടി മുടക്കി മന്ദിരങ്ങൾ നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് മാത്രമല്ല സർക്കാരും കൈ അയച്ചു സഹായിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കുന്നത്.
3
ശബരിമലയിൽ മാത്രം 8 തലങ്ങളിലായി 3 ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഒരു ബ്രഹത് പാക്കേജിനാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും നിലവിലുള്ള പശ്ചാത്തസൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വിവിധ ക്ഷേത്രങ്ങളുടെ വികസനവും നവീകരണ പ്രവർത്തനങ്ങളും ഓരോ ദേവസ്വം ബോർഡുകളുടെ കീഴിൽ നടന്നു കൊണ്ടിരിക്കുകയാണ്. ദേവസ്വം ബോർഡുകളുടെ ഫണ്ട് അപര്യാപ്തമായ ഇടങ്ങളിൽ സർക്കാരിന്റെയും സഹായത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
4 പൊതുവെ ജീവനക്കാർ വളരെ സംതൃപ്തിയോട് കൂടി പോകുന്ന കാലഘട്ടമാണിത്. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കുന്ന ബോർഡും സർക്കാരുമാണ് നിലവിലുള്ളതെന്ന് അവർക്ക് തന്നെ ബോധ്യമുണ്ട്. കൂടാതെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഓഫീസ് പ്രവർത്തനങ്ങളിലൂടെ സമയം ലാഭിച്ചു കാര്യങ്ങൾ സുഗമമായി കൈകാര്യം ചെയ്യാനും സാധിക്കുന്നു.
എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യം ഉറപ്പാക്കാനുള്ള പൊതുനയമാണ് സ്വീകരിച്ചിട്ടുള്ളത്. ദാഹജലം കൊടുക്കാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചു ദർശനം നടത്തി വഴിപാട് കഴിക്കാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഓരോ ക്ഷേത്രത്തിനും ഉള്ള സൗകര്യങ്ങൾ വെച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ദർശനത്തിന് ഭംഗമുണ്ടാകാഞ്ഞ പൊതു വീക്ഷണമാണ് ഓരോ ദേവസ്വം ബോർഡും കൈക്കൊണ്ടിട്ടുള്ളത്.
6 ദേവസ്വം ബോർഡ് നോട്ടീസ് കൊടുത്ത് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ദേവസ്വം ബോർഡിന്റെ അന്യാധീനപെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള തീരുമാനങ്ങളെടുത്ത് നടപ്പാക്കി കൊണ്ടിരിക്കയാണ്. ചില വ്യവഹാരങ്ങൾ കോടതി മുഖാന്തിരം തീർപ്പുകല്പിച്ചിട്ടുണ്ട്.
7 കേരളത്തിലെ ക്ഷേത്രങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാൻ നിരവധി പദ്ധതികളുണ്ട്. ദേവസ്വം ബോർഡിന്റെ കീഴിൽ തന്നെ ഒരു കലാക്ഷേത്രമുണ്ട്. സംഗീതവും വാദ്യകലകൾ അഭ്യസിച്ചു അവരെ സമർത്ഥനമാരാക്കി മാറ്റാനുള്ള വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.. നിലവിലുള്ള ക്ഷേത്ര കലാ പീഠങ്ങൾ പ്രവർത്തിപ്പിച്ചു മുന്നോട്ട് പോകുകയും ക്ഷേത്ര കലകളെ പരിപോഷിപ്പിച്ചുമുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. അതുപോലെ സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് കലകളും പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ക്ഷേത്ര ഉത്സവ നാളുകളിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയുട്ടുണ്ട്.
8 പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ക്ഷേത്രങ്ങളെ മാത്രമല്ല ജനങ്ങളെ ആകെ സംരക്ഷിക്കാൻ ദുരന്ത നിവാരണ സമിതിയുടെയും ജില്ലാ ഭരണ കൂടത്തിന്റെയും കാര്യക്ഷമമായ ഇടപെടലും മുൻകരുതലുകളും സ്വീകരിച്ചു പോകുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
9 അവസാനമായി ഹരിവരാസനം അവാർഡ് നൽകിയത് കൈതപ്രത്തിനാണ്. കൈതപ്രം ഗാനരചയിതാവുമാണല്ലോ. രചന മാത്രം നോക്കിയല്ല ആലാപനവും സംഗീതവും എല്ലാം പരിഗണനാ വിഷയമാണ്. അയ്യപ്പ നാമം പ്രചരിപ്പിച്ചവർക്ക് നൽകുക എന്നതാണ് ലക്ഷ്യം. അതിൽ രചനയും സംഗീതവും ആലാപനവും ഒക്കെ ഉൾപെടും. ഓരോ വർഷവും ഒരു കമ്മറ്റിയെ നിയോഗിക്കും അവർ അനുയോജ്യമായ പ്രതിഭകളെ കണ്ടെത്തും. വരും വർഷങ്ങളിലും ഈ പ്രക്രിയ സുതാര്യമായി തുടരും. അതിൽ രചയിതാവും സംഗീത സംവിധായാകരും ആലാപകരുമെല്ലാം ഉൾപെടും.




