24 April, 2025 02:45:27 PM
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ നടുവിൽ കിണർ: കെട്ടിടനിർമാണം നിർത്തിവെച്ചു

ചങ്ങനാശ്ശേരി : കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന്റെ നടുവിൽ വൻകിണർ. നിർമാണം നടക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന്റെ പുതിയ കെട്ടിടത്തിനായി കുഴിയെടുത്തടുപ്പോഴാണ് ഇന്നലെ കിണർ കണ്ടെത്തിയത്. വർഷങ്ങളുടെ പഴക്കം കണക്കാക്കുന്ന കിണർ രാജഭരണകാലത്ത് ഉണ്ടായിരുന്നതാണെന്ന് കണക്കാക്കുന്നു.
Video: https://youtube.com/shorts/pAF9GoJGFMU?si=9NXYVzxGXjrSU1zd
ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ലക്ഷ്മപുരം കൊട്ടാരം വകയായിരുന്നുവത്രെ. അതുകൊ കൊണ്ടു തന്നെ കിണർ കണ്ടെത്തിയ സാഹചര്യത്തിൽ രാജഭരണകാലത്തെ മറ്റെന്തെങ്കിലും അവശിഷ്ടങ്ങളും ഇവിടെ ഉണ്ടാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. കിണർ കണ്ടെത്തിയതിനെ തുടർന്ന് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തത്ക്കാലം നിർത്തി വെച്ചു.
കേരള പൊതുമരാമത്ത് വകുപ്പിനാണ് ബസ് സ്റ്റാൻഡ് കോംപ്ലെക്സിന്റെ നിർമാണചുമതല. ആദ്യം കെ എസ് ആർ ടി സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പണിയാനായിരുന്നു നീക്കം. എന്നാൽ എം എൽ എ ഇടപ്പെട്ട് നിർമാണം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു. കിണർ കണ്ടെത്തിയതോടെ കെട്ടിടനിർമാണം തുടരണമെങ്കിൽ ഡിസൈൻ വിംഗ് ഉൾപ്പെടെയുള്ളവരുടെ പഠനം വീണ്ടും നടത്തേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.