11 April, 2025 09:07:30 AM
ചങ്ങനാശ്ശേരിയില്‍ വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ സൂക്ഷിച്ച 490 പാക്കറ്റ് ഹാൻസ് പിടികൂടി

ചങ്ങനാശേരി : ചങ്ങനാശ്ശേരിയില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുത്പനങ്ങള്‍ പിടിയില്‍. ചങ്ങനാശ്ശേരി പറാൽ എസ്എന്‍ഡിപി ഭാഗത്ത് അറയ്ക്കൽ താഴ്ചയിൽ റെജിമോന്റെ മകൻ വിഷ്ണുവിന്റെ (27) വീട്ടിൽ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുത്പനങ്ങളായ ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം (490 പായക്കറ്റ്) പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ് പി എ കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് വാട്ടർ ടാങ്കിനുളളിൽ ഒളിപ്പിച്ചു വച്ച നിലയിൽ സൂക്ഷിച്ചിരുന്ന പുകയിലയുത്പന്നങ്ങൾ കണ്ടെടുത്തത്. വീടിന് മുൻവശം കടയിൽ പുകയിലയുത്പനങ്ങൾ വില്പന നടത്തി വരികയായിരുന്നു. വിഷ്ണുവിനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽകേസ്സ് രജിസ്റ്റർ ചെയ്തു.