22 March, 2025 05:22:20 PM


ചിങ്ങവനത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു; ദമ്പതികള്‍ക്ക് പരിക്ക്

ചങ്ങനാശ്ശേരി: കോട്ടയത്ത് ചിങ്ങവനത്ത് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം വീണ് വീട് പൂർണമായും തകർന്നു. പന്നിമറ്റം കുളത്തിങ്കൽ കെ. പി സുരേഷിന്‍റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന സുരേഷിനും, ഭാര്യ ബിജിക്കും പരിക്കേറ്റു. ഏകമകൻ പുറത്തേക്ക് പോയിരുന്നതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.


ചിങ്ങവനം എഫ്സിഐ വളപ്പിൽ നിലനിന്നിരുന്ന കൂറ്റൻ തേക്ക് മരമാണ് ഇദ്ദേഹത്തിൻ്റെ ഷീറ്റ് ഇട്ട വീടിന് മുകളിലേക്ക് വീണത്. കാറ്റിൽ മേൽക്കൂര പൂർണമായും നിലം പതിച്ചു. കൂടാതെ വീട്ടിലുണ്ടായ ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങളും നശിച്ചു. തുടർന്ന് ഇവർ ബന്ധു വീട്ടിൽ അഭയം തേടി. വിവരം അറിയിച്ചതിനെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K