17 March, 2025 09:34:57 AM


കുടുംബപ്രശ്നം: ജ്യേഷ്ഠന്‍റെ ഭാര്യയെ ‌തീകൊളുത്തി കൊന്നയാൾ മരിച്ചു



ചങ്ങനാശേരി: ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയയാൾ മരിച്ചു. പറാൽ വാകപ്പറമ്പിൽ രാജു (60) ആണു മരിച്ചത്. മാർച്ച് 10ന് ജ്യേഷ്ഠൻ പറാൽ പ്രിയാ നിവാസിൽ വേണുഗോപാലിന്റെ ഭാര്യ പ്രസന്നയെ (62) ആണു രാജു വീട്ടിലെത്തി തീകൊളുത്തിയത്. പ്രസന്ന അടുത്ത ദിവസം മരിച്ചിരുന്നു. സംഭവശേഷം വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ രാജു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നമാണു സംഭവങ്ങൾക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. അവിവാഹിതനായ രാജു, വേണുഗോപാലിന്റെ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. രാജുവിന്റെ സംസ്കാരം ഇന്ന് മുട്ടമ്പലം ശ്മശാനത്തിൽ നടത്തുമെന്നു പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K